Sunday, September 19, 2010

"ഉളുപ്പിലയ്മേ , നിന്‍റെ പേരോ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്?????????????? "

"നായ സമുദ്രത്തില്‍ ചെന്നാലും നക്കിയല്ലേ കുടിക്കു" എന്നാണ് ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ചറല്‍  കോണ്‍ഗ്രസ് അധവാ O.I.C.C. യെ കുറിച്ചുള്ള ചില പോര്‍ട്ടലുകളില്‍ വന്ന വാര്‍ത്ത വായിച്ചപ്പോള്‍  ഓര്‍മവരുന്നത്."മുറ്റത്തെക്കിറങ്ങിയില്ല   മൂനടി വച്ചില്ല ", തുടങ്ങി ഈ അഭിനവ  നേതാക്കളുടെ പോക്കണംകേടും  ,  തൊഴുത്തില്‍ കുത്തും, ഗ്രൂപ്പ്  കളിയും.
അത് എങ്ങിനാ , "ശീലിച്ചതേ  പാലിക്കു "എന്നല്ലോ പ്രമാണം . ുനകന്‍റെ  വാല്  പന്തീരാണ്ട് കൊല്ലം കുഴാലിലിട്ടാലും അതൊണ്ടോ നേരെയാകാന്‍ . ഓവര്‍സീസ്‌ കോണ്‍ഗ്രസ് "ചെയര്‍മാന്‍" എന്ന എല്ലിന്‍ കഷ്ണത്തിന് വേണ്ടി നടത്തുന്ന ഈ കടിപിടി കാണുമ്പോള്‍ ലജ്ജ തോന്നുന്നു .ഇവരും മലയാളികളണെന്നോര്‍ത്തിട്ടു.ഒരു സംസ്കൃത ശ്ലോകം ഓര്‍മവരുന്നു. മാര്‍ക്കടസ്സ്യെ സുരാപാനം , മദ്ദ്യെ  വ്ര്ശ്ചിക ദംശനം അതായത്  കുരങ്ങന്‍ മഹാ വികൃതിയാണ് , അവന്‍ കള്ള്  സേവിച്ചാല്‍ ഉണ്ടാകുന്ന  സ്ഥിതി ഓര്‍ത്ത്‌ നോക്കു. അങ്ങിനെയുള്ള അവനെ തേള്‍ കൂടി കൊത്തിയാല്‍ അവന്‍ കാട്ടി കൂട്ടുന്ന കുഴപ്പങ്ങള്‍ക്ക് സമമാണ് ഓവര്‍സീസ് കോണ്‍ഗ്രസ്സിന്‍റെ കുട്ടി നേതാക്കന്മാരുടെ പ്രവര്‍ത്തി.....
ഇവരുടെ പ്രവര്‍ത്തി കണ്ടാല്‍ ആരും ചോദിച്ചു പോകും "ഉളുപ്പിലയ്മേ , നിന്‍റെ പേരോ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്?????????????? "
അല്പം ചരിത്രം
ഇപ്പോഴത്തെ  നേതൃത്വം നാട്ടിലെ "തരികിടയൊക്കെ" കഴിഞ്ഞു ,അയര്‍ലെണ്ടിലെത്തി മലയാളി സംഘടനയും ,ചാരിറ്റിതട്ടിപ്പും ,റിമ്മി തുമ്മി ഷോയും മറ്റും നടത്തി അങ്ങിനെ വിലസുംബോഴാണ്  "പൊട്ടന് ലോട്ടറി" അടിച്ചടു പോലെ O.I.C.C  ചെയര്‍മാന്‍ സ്ഥാനം ഒത്തു കിട്ടിയത്.ശിഷ്ടകാലം ജീവിക്കാന്‍ ഒരു വകയായി എന്ന് കരുതി നാല് ദിവസത്തേക്ക് ഫ്രാന്‍സിനു പോയപ്പോള്‍ ഉണ്ടായ പോല്ലാപ്പേ .കൂട്ടത്തില്‍  ഉണ്ടായ വേറെ ചിലര്‍ പാവം നമ്മുടെ    പിങ്കുമോന്  ഒരു പണി കൊടുത്തു. ശോഭന ജോര്‍ജിന്‍റെ പിന്മുറക്കാരായ ഇവര്‍ കള്ളാ ഒപ്പിട്ടെന്നോ, കള്ള രേഖയുണ്ടാക്കിയെന്നോ ഒക്കെ  കേള്‍ക്കുന്നു . എങ്ങിനേയോ  K.P.C.C. യില്‍ നിന്ന് വാറോല വന്നു , പുന സംഘടന , പുതിയ കമ്മിറ്റി !!!!!!!!!!!!!!!!!ഒന്ന് മൂത്രമൊഴിക്കാന്‍  പോയപ്പോള്‍ ഒരു M .P . സ്ഥാനം  ഒപ്പിച്ചെടുത്ത പാര്‍ടിയാന്നെന്നു  പിങ്കുമോന്‍ ഓര്‍ത്തില്ല. ഒന്ന് പകച്ചു എങ്കിലും പിങ്കുമോന്‍ ആരാ മോന്‍ ???ചെയര്‍മാന്‍ സ്ഥാനം പോകുമെന്ന്‍ ഉറപ്പായപ്പോള്‍ തന്‍റെ നോമിനിക്ക് വേണ്ടി കളി തുടങ്ങി .ഒപ്പം ഒത്താല്‍ യുറോപ്പിലെ കോണ്‍ഗ്രസ്സിന്‍റെ ഹോള്‍ സെയില്‍ ഡീലര്‍ഷിപ്പും. ..............
കളി കൈവിട്ടു പോകുമെന്ന് കണ്ടപ്പോഴാണ്  ആമിയു ,ചിന്നപ്പനും ചെന്നിത്തലയെ തന്നെ ശരണം പ്രാപിച്ചത്."പഴയ കമ്മിറ്റി പിരിച്ചുവിട്ടേ തിരഞ്ഞെടുപ്പ് നടത്താവൂ" ..... എന്ന് കരഞ്ഞു പറഞ്ഞുവത്രേ
 ഇതു "ഉരല് ചെന്ന് മദ്ദളത്തോട്" പരാതി പറഞ്ഞത് പോലെയാണെന്നാണ് ചെന്നിത്തല K .C . രാജനോട്‌ പറഞ്ഞതത്രേ . അവിടെ  ചാണ്ടിയേയും, ചാക്കോയേയും, സാക്ഷാല്‍  ലീഡറെയും കൊണ്ട് പൊറുതി മുട്ടി  ഇരിക്കുമ്പോഴാണ് ഇനി  അയര്‍ലെണ്ട് നേരെയാക്കാന്‍  എവിടെ നേരം. ചെന്നിത്തലയെ കണ്ട  വാര്‍ത്ത കൊടുത്ത കൂട്ടത്തില്‍ തങ്ങള്‍ പണ്ട് ആനപ്പുറത്തിരുന്ന  തഴമ്പുണ്ടെന്ന  ആ  "മഹത്തായ സത്യം"      അറിയിക്കാന്‍  ഇരുവരും  മറന്നില്ല "പ്രതികരണവേദിക്കാര്‍ പറഞ്ഞതുപോലെ "അമ്പട ഞാനേ".മുന്‍  സ്ഥാനങ്ങളും   ഇതു പോലെ സംഘ്ടിപ്പിച്ചതാകുമല്ലേ ?????
ഞങ്ങള്‍ ഐറിഷ് മലയാളികള്‍ നിങ്ങള്‍ നേതാക്കളെ കൊണ്ട് മടുത്തു. ഇനിയും നിറുത്തരുതോ നിങ്ങളുടെ അവനവനിസവും , കുത്തിതിരുപ്പും കുടികാലുവെട്ടും???ഒന്ന് പറയൂ പിങ്കുമോനേ, നിങ്ങളുടെ ഈ "കൂതറ" കോണ്‍ഗ്രസ് കൊണ്ട് ഞങ്ങള്‍ മലയാളികള്‍ക്കെന്തു പ്രയോജനം????ഇതിന്‍റെ പേരില്‍ തന്നെ ഉണ്ട് ഒരു വൈചിത്ര്യം .ഓവര്‍സീസ്‌  ഇന്ത്യന്‍ കള്‍ച്ചറല്‍  കോണ്‍ഗ്രസ്!!!!!!!!!!!!!ഈ  കള്‍ച്ചറാണോ ഐറിഷ് സമൂഹത്തിനുമുന്പില്‍ നിങ്ങള്‍ പകരുവാന്‍ പോകുന്നത് .ഓര്‍ക്കുക ഈ കള്‍ച്ചരുമായി നിങ്ങള്‍ കൂടുതല്‍ ജനസേവനം തുടങ്ങിയാല്‍ നടുവ‍ഴിയില്‍  ഉടുമുണ്ടുരിഞ്ഞു പോയ "ഉണ്ണിത്താന്‍റെ"  അവസ്ഥ വരുമെന്ന് ഓര്‍മിപ്പിക്കുന്നു. നിങ്ങള്ക്ക്  അതും ഒരു തണലാണ്‌ എന്നറിയാം എങ്കിലും ...........
പണ്ട് നീലം കലക്കിയ വെള്ളത്തില്‍ വീണ കുറുക്കന്‍റെ പോലെയാണ് ഇവര്‍... പാര്‍ട്ടി ,പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ ഓരിയിടല്‍ നാട്ടില്‍ കാലുവാരിയും , കുതികാല്‍  വെട്ടിയും അരങ്ങു തകര്‍ക്കാന്‍ തുടങ്ങുമ്പോള്‍  ഇവിടുത്തെ കുട്ടി നേതാക്കന്മാര്‍ക്ക് എത്ര നേരം പിടിച്ചു നില്‍ക്കാനാകും.അവരും ഓരിയിട്ടു പോകും. കൂടെയുളളവന്റെ കാലുവാരി പോകും .
സ്വതന്ത്ര  ഇന്ത്യയുടെ പിറവിക്കായി ജീവന്‍ കൊടുത്ത മഹാന്മാര്‍ പ്രവര്‍ത്തിച്ച ഒരു വലിയ പ്രസ്ഥാനമായിരുന്നു  കോണ്‍ഗ്രസ് (ഇന്നത്തെ കോണ്‍ഗ്രസ് അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലലോ )നൂറ്റാണ്ടുകള്‍ പഴക്കമുള്ള ,ഗാന്ധിജിയടക്കം പ്രസിഡന്‍റ് ആയിരുന്ന ഒരു പ്രസ്ഥാനത്തെ ഇങ്ങിനെ അവഹേളിക്കരുതെ...അങ്ങിനെയൊരു  പ്രസ്ഥാനത്തിന്റെ പേരും പെരുമയും ഉപയോഗിക്കുമ്പോള്‍ അല്പം കൂടി മാന്യതയും സംസ്കാരവും പ്രതീക്ഷിക്കുന്നു.ഇതു ഒരു അതിമോഹമാണെന്നറിയാം.  എങ്കിലും ഒരു വിശ്വാസം .അതല്ലേ എല്ലാം . 
regards,
pravaasipuraanam pravarthakar